ഭവനസമുച്ചയങ്ങള്‍ അവസാന ഘട്ടത്തില്‍; പൂര്‍ത്തിയായത് 20,750 വീട്

പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. മൂന്നാംഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്തവരാണ് ഗുണഭോക്താക്കള്‍. ഇവര്‍ക്കായി ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍, അയ്യമ്പുഴ പഞ്ചായത്ത്, കൂത്താട്ടുകുളം നഗരസഭ, കരുമാല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭവനസമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണെന്ന് ലൈഫ് മിഷന്‍ മുന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഏര്‍ണസ്റ്റ് പി തോമസ് പറഞ്ഞു.

കീഴ്മാട് പഞ്ചായത്ത്, അങ്കമാലി നഗരസഭ എന്നിവിടങ്ങളില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കിയിരുന്നു. വീടുകള്‍ നിര്‍മിക്കാന്‍ ജനകീയ പിന്തുണയോടെ സ്ഥലം കണ്ടെത്തിവരികയാണ്. പൊതുജനപങ്കാളിത്തത്തോടെ ഭൂമി കണ്ടെത്താന്‍ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയും നടപ്പാക്കുന്നു. ഭൂമി കണ്ടെത്താന്‍ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് 25 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതി മൂന്നാംഘട്ടത്തിലെത്തിയപ്പോള്‍ ജനകീയമുന്നേറ്റമായി മാറിയെന്ന് ഏര്‍ണസ്റ്റ് പി തോമസ് പറഞ്ഞു. തദ്ദേശഭരണ ദിനാഘോഷത്തിന്റെ ജില്ലാ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി എല്ലാ ഭവനപദ്ധതികളും ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ 2.79 ലക്ഷം ഭവനരഹിതര്‍ക്ക് പാര്‍പ്പിടം നിര്‍മിച്ച് നല്‍കി. ജില്ലയില്‍ 20,750 ഭവനരഹിതര്‍ക്കും പാര്‍പ്പിടം നിര്‍മിച്ച് നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel