
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫിപറമ്പിലിന്റെ സ്വന്തം മണ്ഡലത്തിൽ നിന്നും യുത്ത് കോൺഗ്രസ്സുകാർ സിപിഎമ്മിലേക്ക്. പാലക്കാട് യാക്കരയിൽ കോൺഗ്രസ് വിട്ടവർ സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും കുടുംബങ്ങളുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് കോൺഗ്രസ് പാർട്ടി വിട്ട് ഇടതുപക്ഷത്തെത്തിയത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയുടെ മണ്ഡലത്തിൽ പാലക്കാട് യാക്കരയിലാണ് കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും കുടുംബങ്ങളുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ ഇനി ഇടതുപക്ഷത്തോടൊപ്പമുണ്ടാവും. യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ മണ്ഡലത്തിൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് പ്രഹരമായി. സിപിഐഎം ജില്ലാസെക്രട്ടറി ഇഎൻ സുരേഷ്ബാബു ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു.
പാലക്കാട് നഗരസഭയിലുൾപ്പെടെ കോൺഗ്രസ് ബിജെപിയോടും ആർഎസ്എസ്സിനോടും കാണിയ്ക്കുന്ന മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. സംഘ്പരിവാറിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇടതുപക്ഷത്തിനെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുപറഞ്ഞു. ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാകമ്മിറ്റിയംഗം ടി കെ നൗഷാദ്, വി രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here