ഗവര്‍ണറുടെ വാദം പൊളിയുന്നു; ഹരി എസ് കര്‍ത്ത ബിജെപിയുടെ പ്രത്യേക ക്ഷണിതാവ്; ബിജെപി വെബ്‌സൈറ്റില്‍ കര്‍ത്തയുടെ പേര് ഇപ്പോഴും

ഗവര്‍ണറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി നിയമിതനായ ഹരി എസ് കര്‍ത്തയെ നിയമിച്ചത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ വാദം എട്ടുനിലയില്‍ പൊട്ടുന്നു.

ഹരി എസ് കര്‍ത്ത ബിജെപിയുടെ പ്രത്യേക ക്ഷണിതാവാണ്. കൂടാതെ ബിജെപിയുടെ വെബ്‌സൈറ്റില്‍ കര്‍ത്തയുടെ പേര് ഇപ്പോഴും ഉണ്ട്. ഇതിലൂടെ പുറത്തായത് രാജ്ഭവന്റെ ബിജെപി ബന്ധമാണ്.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സംസ്ഥാന ബിജെപി ഭാരവാഹികളുടെ പട്ടികയില്‍ 35 കാരനാണ് ഹരി എസ് കര്‍ത്ത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒപ്പിട്ട് ചാനലുകള്‍ക്ക് നല്‍കിയ പട്ടികയിലാണ് ഹരി എസ് കര്‍ത്തയുടെ പേരുള്ളത്. മൂന്ന് മുന്‍ പ്രസിഡണ്ടുമാരും 35 സംസ്ഥാന ഭാരവാഹികളും ആണ് പട്ടികയിലുള്ളത്.

എന്നിട്ടും ഇതു മറച്ചുവയ്ക്കാനാണ് ബിജെപി നേതൃത്വവും ,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശ്രമിക്കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ അന്വേഷണത്തിന് ശേഷമാണ് ഹരി എസ് കര്‍ത്തയെ ശുപാര്‍ശ ചെയ്തതെന്നാണ് ഗവര്‍ണറുടെ തൊടുന്യായം.

ന്യായങ്ങള്‍ ഇങ്ങനെയാണെങ്കിലും ഉയരുന്ന ഗൗരവമുള്ള ചോദ്യം ഇതാണ്, ആരുടെ നിര്‍ദ്ദേശപ്രകാരം അല്ലെങ്കില്‍ ആരുടെ ശുപാര്‍ശ പ്രകാരം ആണ് ബിജെപി സംസ്ഥാന ഭാരവാഹി യെ പേഴ്‌സണല്‍ അസിസ്റ്റന്റ് സ്ഥാനത്തേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശുപാര്‍ശ ചെയ്തത് എന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News