ഒരു വശത്ത് ബാദല്‍ കുടുംബത്തിന്റെയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെയും മാഫിയ സംവിധാനം, മറുവശത്ത് പഞ്ചാബിനെ സ്‌നേഹിക്കുന്നവര്‍; നവ്‌ജ്യോത് സിംഗ് സിദ്ധു

ഒരു വശത്ത് ബാദല്‍ കുടുംബത്തിന്റെയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെയും മാഫിയ സംവിധാനവും മറുവശത്ത് പഞ്ചാബിനെ സ്‌നേഹിക്കുന്നവരുമാണെന്ന് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധു. നമുക്ക് ഒരു തലമുറയെ തീവ്രവാദത്തിനും രണ്ടാമത്തേത് മയക്കുമരുന്നിനും നഷ്ടപ്പെട്ടെന്നും ഇന്ന് ശ്രദ്ധയോടെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel