രാജ്യത്ത് ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് റെനോ ട്രൈബര്‍ കോംപാക്ട്

റെനോ ട്രൈബര്‍ കോംപാക്ട് എംപിവി രാജ്യത്ത് ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ അറിയിച്ചു. നേട്ടത്തിന്റെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, കമ്പനി പുതിയ റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷന്‍ (എല്‍ഇ) പുറത്തിറക്കി. 7.24 ലക്ഷം രൂപ (എക്‌സ്-ഷോറൂം ദില്ലി) പ്രാരംഭ വിലയില്‍ ആണ് വാഹനം പുറത്തിറക്കിയത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ട്രൈബര്‍ എംപിവിക്ക് ഗ്ലോബല്‍ എന്‍സിഎപിയുടെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും 3-സ്റ്റാര്‍ കുട്ടികളുടെ സുരക്ഷയും ലഭിച്ചു. RXT വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷന്‍. മാനുവല്‍, ഈസി-ആര്‍ എഎംടി ട്രാന്‍സ്മിഷനുകളില്‍ ഇത് ലഭ്യമാണ്.

റെനോ ട്രൈബര്‍ ലിമിറ്റഡ് എഡിഷനില്‍ (LE) 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 6,250rpm-ല്‍ 71bhp ഉം 3,500rpm-ല്‍ 96Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉള്‍പ്പെടുന്നു.

ലിമിറ്റഡ് എഡിഷന്‍ ട്രൈബര്‍ പുതിയ സ്‌റ്റൈലിഷ് അകാസ ഫാബ്രിക് അപ്ഹോള്‍സ്റ്ററിക്കൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷോടുകൂടിയ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡുമായാണ് വരുന്നത്. പൂര്‍ണ്ണമായി ഡിജിറ്റല്‍ വൈറ്റ് എല്‍ഇഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രോം റിംഗ് ഉള്ള എച്ച്വിഎസി നോബുകള്‍, കറുത്ത അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News