മലപ്പുറത്തെ ഏഴു വയസുകാരന്റെ മരണത്തിൽ ഷിഗല്ല സംശയിക്കുന്നു. ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ Dr .R .രേണുക വ്യക്തമാക്കി. ഫലം കൾച്ചർ ചെയ്യാൻ കൊടുത്തിട്ടുണ്ടെന്നും മൂന്ന് ദിവസം കൊണ്ട് ഫലം ലഭിക്കുമെന്നും ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ല.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഓഫീസർ കൂട്ടിച്ചേർത്തു.
കുട്ടികളിലെ വയറിളക്ക് രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ കുട്ടി മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം ഉടലെടുത്തിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ നൽകിയിരിക്കുകയാണ്. അതേസമയം, ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.