പ്രപഞ്ചത്തിലെ എറ്റവും വലിയ താരാപഥത്തെ കണ്ടെത്തി ശാസ്ത്രഞ്ജര്‍

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ താരാപഥത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. നെതര്‍ലാന്‍ഡിലെ ലൈഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് പാന്‍ യൂറോപ്യന്‍ ലോഫോര്‍ ടെലസ്‌കോപ് ഉപയോഗിച്ച് പുതിയ താരാപഥത്തെ കണ്ടെത്തിയത്. മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഗാലക്‌സിയാണ് ഇപ്പോള്‍ ദൃശ്യമായിരിക്കുന്നത്.

ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് , ലൈഡന്‍ യൂണിവേഴ്‌സിറ്റി , ഹെര്‍ട്ട്‌ഫോര്‍ട്ട്‌ഷെയര്‍ , ഓക്‌സ്‌ഫോര്‍ഡ്, പാരീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ ഗാലക്‌സിയില്‍ നിന്നുള്ള പ്രകാശം തിരിച്ചറിഞ്ഞത്. പാന്‍ യൂറോപ്യന്‍ ലോഫോര്‍ ടെലസ്‌കോപിന്റെ സഹായത്തോടെയാണ് പുതിയ കണ്ടുപിടിത്തം. അല്‍സിയോണസ് എന്നാണ് ഈ ഗ്യാലക്‌സിക്ക് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. ഗ്രീക്ക് പുരാണപ്രകാരം ആകാശത്തിന്റെ അധിപനായ ഔറാനോസിന്റെ മകന്റെ പേരാണ് അല്‍ സിയോണസ്. പ്രപഞ്ചത്തിലെ ഏറ്റവും വലിപ്പമുള്ള താരാപഥമായതിനാലാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് ഗവേഷകര്‍ പറയുന്നു.

ഭൂമിയില്‍ നിന്നും 300 കോടി പ്രകാശവര്‍ഷം അകലെയാണ് അല്‍ സിയോണസ് കാണപ്പെട്ടത്. ക്ഷീരപഥ ഗ്യാലക്‌സിയുടെ 160 മടങ്ങ് വലിപ്പമുള്ളതാണ് അല്‍ സിയോണസ്. അസാധാരണ വലിപ്പമുള്ള തമോഗര്‍ത്തമോ വിപുലമായ ഒരു നക്ഷത്രസമൂഹമോ ആയിരിക്കുമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. പിന്നീട് ഇതൊരു ആകാശഗംഗയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി വികസിക്കുന്ന ഇത്രയും വലിയ നീളം ഈ ഗാലക്‌സി ഗവേഷകര്‍ക്കിടയില്‍ ഇപ്പോള്‍ ആശ്ചര്യമായിരിക്കുകയാണ്. സൗരയൂഥത്തിലെ പുതിയ അതിഥിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എത്രയും വേഗം പുറത്തുവിടാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here