സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ 170ാം ചിത്രം ഒരുങ്ങുന്നു

ദളപതി രജനീകാന്തിന്റെ 170-ാം ചിത്രം ഒരുങ്ങുന്നു. പുതിയ ചിത്രം സംവിധാനം ചെയുന്നത് ഗായകനും ഗാനരചയിതാവും സംവിധായകനുമായ അരുണ്‍രാജ കാമരാജാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘ആര്‍ട്ടിക്കിള്‍ 15’നിന്റെ തമിഴ് റീമേക്കാണ് നിലവില്‍ അരുണ്‍രാജ കാമരാജ് ഉദയനിധി സ്റ്റാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. ‘നെഞ്ചുക്ക് നീതി’ എന്നാണ് ചിത്രത്തിന്റെ പേര്. അരുണ്‍രാജ, സൂപ്പര്‍സ്റ്റാറിനെ നായകനാക്കി പ്രത്യേകമായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും രജനികാന്തുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് തന്റെ ഇപ്പോഴത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ബോണി കപൂറിനോടും രാഹുലിനോടും ഇക്കാര്യം ആവശ്യപ്പെടുകയും രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കൂടിക്കാഴ്ചയില്‍ അരുണ്‍രാജയുടെ തിരക്കഥ രജനീകാന്തിന് ഇഷ്ടമായെന്നും അതില്‍ അഭിനയിക്കാന്‍ രജനികാന്ത് സമ്മതം മൂളുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അരുണ്‍രാജയും രജനികാന്തും ഇതിനു മുന്‍പ് കാല, കബാലി, ദര്‍ബാര്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News