കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. ചന്തപ്പുര ഉഴുവത്തുംകടവ് കാടാംപറമ്പത്ത് റിട്ട. PWD ഉദ്യോഗസ്ഥനായ ഉബൈദുവിന്റെ മകന്‍ ആഷിഫ് (കുഞ്ഞുമോന്‍ -41), ഭാര്യ അബീറ, മക്കളായ 14 വയസുള്ള അസ്ഹറ ഫാത്തിമ, 7 വയസുള്ള അനെയ്‌നുന്നിസ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ പത്തര മണിയോടെ ആഷിഫിന്റെ ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നപ്പോള്‍ വീട് അകത്തു നിന്നും അടച്ചിരിക്കുന്നതായി കണ്ടു. വീട്ടുകാരെ ഉറക്കെ വിളിച്ചുവെങ്കിലും വാതില്‍ തുറന്നില്ല. ഇയാള്‍ പരിസരവാസികളെയും കൂട്ടി വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here