പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂര്‍. കൈരളി ന്യൂസ് കോഴിക്കോട് റീജിയണല്‍ ഹെഡ് പി വി കുട്ടന് നടത്തിയ അഭിമുഖത്തിലാണ് ലത്തീഫിന്റെ രൂക്ഷ വിമര്‍ശനം.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമായിെന്നും കുഞ്ഞാലിക്കുട്ടി അധികാരമോഹിയെന്നും ലത്തീഫ് പറഞ്ഞു. മുസ്ലീം ലീഗിന്റെ വളര്‍ച്ച താഴോട്ടേക്കെന്നും ലീഗിന്റെ സ്വാധീനം മലപ്പുറത്തെ ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങിയെന്നും പാര്‍ട്ടി വളരണമെന്ന് നേതാക്കള്ക്കാഗ്രഹമില്ലെന്നും ലത്തീഫ് വ്യക്തമാക്കി.
പി കെ. നവാസിന്റെ സ്പോണ്സര് സാദിഖലി തങ്ങളാണെന്നും തങ്ങള്‍ക്ക് നവാസുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും തങ്ങളും ചില നേതാക്കളും നവാസിനെ ഭയക്കുന്നുവെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. എം.എസ്.എഫിന്റെ പുതിയ ഭാരവാഹികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്നും ലത്തീഫ് പറഞ്ഞു.
എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിന്റെ സ്പോണ്സര് സാദിഖലി തങ്ങളാണ്. പലപ്പോഴും നവാസിന് സാദിഖലി ശിഹാബ് തങ്ങള്‍ അനാവശ്യമായ പിന്തുണ പിന്തുണ നല്‍കാറുണ്ട് എന്നത് വാസ്തവമാണെന്നും ലത്തീഫ് പറഞ്ഞു.
സാദിഖലി തങ്ങള്‍ ഇവിടെ എം എസ് എഫിലെ ഒരു ഗ്രൂപ്പിന്റ ആളായി മാറുന്നു. ഹരിതയുടെ വിഷയം വന്നപ്പോള്‍ പാര്‍ട്ടിയിലെ ഏതാണ്ട് എല്ലാ നേതാക്കന്മാരും നവാസിനെതിരെയാണ്സംസാരിച്ചിട്ടുള്ളത്.
നവാസ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് നേതാക്കള്‍ പറഞ്ഞത്. എങ്കിലും ആ സമയത്തും പോലും സാദിഖലി തങ്ങള്‍ നവാസിനെ പിന്തുണയ്ക്കുകയായിരുന്നു. തങ്ങള്‍ നവാസിനെ പിന്തുണയ്ക്കുന്ന കൊണ്ട് താങ്കള്‍ ഒന്നും ചെയ്യാനില്ല എന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.
അതേസമയം പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജി വെച്ച് തിരിച്ചുവന്നത് പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. അധികാരത്തിനുവേണ്ടി ആണോ തങ്ങളുടെ നേതാക്കന്മാര് പ്രവര്‍ത്തിക്കുന്നത് എന്ന ചിന്ത അണികളില്‍ ഉടലെടുത്തിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമായിെന്നും ലത്തീഫ് അഭിമുഖത്തില്‍ പറഞ്ഞു.
ലീഗിനെതിരെ പ്രതികരിച്ചാല്‍ പാര്‍ട്ടി നിന്നും പുറത്താകുമെന്ന കാര്യവും ഉറപ്പാണ്. അതേസമയം ഇന്ന് എം എസ് എഫിനെ സംബന്ധിച്ച് അതിന് നേതൃത്വം കൊടുക്കുന്ന മൂന്നുപേരും വലിയ കുറ്റകൃത്യങ്ങള്‍ നിര്‍വഹിച്ച വരാണ്.
എംഎസ്എഫിന്റെ പ്രസിഡന്റ് പി കെ നവാസിന് സ്ത്രീകളോട് മോശമായി പെരുമാറി എന്ന കാരണത്താല്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. സെക്രട്ടറിയായി തെരഞ്ഞെടുത്ത ആബിദ് ആറങ്ങാടി മണല്‍ മാഫിയയ്ക്ക് നേതൃത്വം കൊടുത്തു എന്ന കാരണത്താല്‍ 14 ദിവസം ജയിലില്‍ കിടന്ന ആളാണ് ട്രഷറര്‍ സികെ നജാഫ് സാമ്പത്തിക തട്ടിപ്പ് നടത്തി വലിയ ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നയാളാണെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here