ഗവർണറെ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം

വീ‍ഴ്ചയുണ്ടായാൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് കേരളത്തിന്‍റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മുൻ സർക്കാരുകളും സമാന ശുപാർശകൾ നൽകിയിരുന്നു.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം നിലപാട് അറിയിച്ചിരിക്കുന്നത്. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച എന്നിവയുണ്ടായാൽ ഗവർണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം.

ഇതിനായി നിയമസഭയ്ക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. നേരത്തെ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ മേൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇൗ സാഹചര്യത്തിലാണ് നിയമ സെക്രട്ടറി തയ്യാറാക്കി റിപ്പോർട്ട് കേരളം നൽകിയത്. റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചിരുന്നു.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്നായിരുന്നു ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷന്‍റെ ശുപാർശ. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ  അന്ന്  ഉമ്മൻ ചാണ്ടി സർക്കാർ ചാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റണമെന്ന ശുപാർശയെ പിന്തുണച്ച് കത്തയച്ചിരുന്നു.

സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. നിലവിൽ എൽ ഡി എഫ് സർക്കാരും വിശദമായ പരിശോധനകൾക്ക് ശേഷമാണ് വീ‍ഴ്ചയുണ്ടായാൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News