വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച; ഒരാള്‍ പിടിയില്‍

വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മല്‍ അന്‍ഷാദ് (24) കവര്‍ച്ച നടത്തിയത്.

പ്രതിയെ മലപ്പുറം ടൗണിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാവിലെ മങ്കടയിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകര്‍ത്ത് അകത്തെ ഓഫീസ് മുറിയിലെയും മറ്റും ഗ്ലാസ് വാതിലുകളും മേശവലിപ്പുകളും തകര്‍ത്ത് കവര്‍ച്ച നടത്തിയതായി കണ്ട് പൊലീസില്‍ വിവരമറിയിക്കുന്നത്.

തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസ് ന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ ,മങ്കട സ ഐ യു ഷാജഹൊന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് മങ്കട ടൗണിലും പരിസരങ്ങളിലുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലയിലും സമീപ ജില്ലകളിലും മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News