പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നത്? വൈറലായി ദുല്‍ഖറിന്റെ മറുപടി

പ്രായം കുറഞ്ഞുവരുന്നോ എന്ന ക്ലീഷേ ചോദ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മകനായ ദുല്‍ഖറിനും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചില ഫോട്ടോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെ സിനിമാ നിരൂപകന്‍ രാജീവ് മസാന്ദാണ് ദുല്‍ഖറിന്റെ പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നതെന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് രസകരമായ മറുപടിയും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്.

‘സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ’എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. തന്റെ പുതിയ സിനിമയായ ‘ഹേയ് സിനാമിക’ എന്ന സിനിമയില്‍നിന്നുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. ദുല്‍ഖറിന്റെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രമാണ് ഹേ സിനാമിക. സിനിമ കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അദിഥി റാവുവും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്നു.

ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹേ സിനാമിക’യ്ക്കുണ്ട്. വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ബൃന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. ’96’ ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News