തൃശൂരിൽ കെട്ടിടത്തിനു മുകളിൽ നിന്നും യുവതിയും യുവാവും ചാടി; പരുക്ക്

തൃശൂർ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും ചാടി. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ 23 വയസുള്ള അക്ഷിത്, ഓവാട്ട് വീട്ടിൽ 18 വയസുള്ള സ്മിന എന്നിവർക്കാണ് പരുക്കേറ്റത്.

ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പേർക്കും സാരമായി പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്.

തുടർന്ന് ഫയർഫോഴ്സിൻ്റെയും പൊലീസിന്‍റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടർന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News