
കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐ.ഒ.സിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന നിരക്കില്‍ കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങില്ലെന്നും ഇന്ധനവില വര്‍ധിപ്പിച്ച ഐ.ഒ.സി നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ പമ്പുകൾക്ക് 91.രൂപ 42 പൈസയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ലിറ്ററിന് 6 രൂപ 73 പൈസ കൂട്ടി അധിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാക്കിയത്. ഇത് കാരണം പ്രതിദിനം കോടികളുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ഇതിനെ അതിജീവിക്കാൻ സ്വകാര്യ പമ്പുകളെ ഇനി മുതൽ കൂടുതലായി ആശ്രയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ ഇന്ധനവിലപൊതുവായിവർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നരേന്ദ്രമോദി സർക്കാരിന്റെ ഈ വളഞ്ഞ വഴിയുള്ള കൊള്ള.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here