സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളിയോടൊപ്പം

സകലതും ഏറ്റുപറഞ്ഞ് സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളിയോടൊപ്പം. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും സുഭാഷ് വാസു പറഞ്ഞു.

ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൽക്കാലം സംഘടനാ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ സുഭാഷ് വാസു കട്ടച്ചിറ എൻജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും വ്യക്തമാക്കി.

ഗോകുലം ഗോപാലനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് സുഭാഷ് വാസു . കട്ടച്ചിറ എൻജിനീയറിങ് കോളേജിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലൻ പറ്റിച്ചു എന്നാണ് സുഭാഷ് വാസു ആരോപണം. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു. അങ്ങന രക്ഷകനായി എത്തിയ ഗോകുലം ഗോപാലൻ കാലനായി മാറി എന്നും സുബാഷ് ബാസു പറഞ്ഞു.

എല്ലാം സ്വന്തം കൈപ്പിടിയിൽ ആക്കി. ഗോകുലം ഗോപാലൻ്റെ ചിട്ടി കമ്പനിയിലെ മാനേജർ അല്ല താൻ എന്നും സുബാഷ് ബാസു. തന്നെ കോളേജ് ഭരണ സമിതിയിൽ നിന്ന് പുറത്താക്കാൻ ഗോപാലന് അധികാരമില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

ഒരു കുടുംബത്തിൽ ഉണ്ടായ ചെറിയ തർക്കം മാത്രമാണ് വെള്ളാപ്പള്ളി നടേശനുമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാം തീർന്നു. വൈകാതെ വെള്ളാപ്പള്ളി നടേശനെ നേരില്‍ കാണുമെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാറുമായി പല തവണ കൂടിക്കാഴ്ച്ച നടത്തി.

വെള്ളാപ്പള്ളി നടേശനാണ് ശരിയെന്ന് പറഞ്ഞ സുഭാഷ് വാസു, തെറ്റ് തിരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. എസ്എൻഡിപിയെ നയിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഗോകുലം ഗോപാലൻ നയിച്ചാൽ എസ്എൻഡിപിക്ക് മുകളിൽ ഗോകുലം എന്ന് പേരുവെക്കുമെന്നും സുഭാഷ് വാസു കുറ്റപ്പെട്ടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here