
സുമനസുകളുടെ സഹായം പൂര്‍ത്തിയാകും മുന്‍പ് ഭഗവത് ശേഖര്‍ യാത്രയായി. രണ്ടും കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. തിരുവനന്തപുരത്ത് വാന്റോസ് ജംഗ്ഷനില്‍ ചെരുപ്പ് നടത്തിയിരുന്ന ഭഗവത് ശേഖറിന്റെ ദുരിത ജീവിതം കൈരളി ന്യൂസാണ്
പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്.
ചെരുപ്പ് കടയിലെ ചെറിയ വരുമാനത്തില്‍ ഭാര്യയും രണ്ടുകുട്ടികളുമായി ജീവിതം മുന്നോട്ടു പോകുന്നതിനിടെ പൊടുന്നനെയാണ് ഭഗവത് ശേഖറിന് കരള്‍ രോഗം ബാധിച്ചത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി 28 ലക്ഷം രൂപ വേണമെന്ന് ഡോകട്ര്‍മാര്‍ അറിയിച്ചേതാടെ കുടുംബം പ്രതിസന്ധിയിലായി. കുടുംബം സഹായം അഭ്യര്‍ഥിക്കുന്ന വാര്‍ത്ത കൈരളി ന്യൂസ് പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.
സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും സഹായമായി ഭഗവത് ശേഖറിന്റെ അക്കൗണ്ടിലേക്ക് മൂന്നരലക്ഷം രൂപ ലഭിച്ചു. പക്ഷെ കൂടുതല്‍ തുക സ്വരൂപിക്കുന്നതിനിടയില്‍ ഭഗവത് ശേഖറിന്റെ അസുഖം മൂര്‍ച്ഛിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ കുടുംബത്തെ തനിച്ചാക്കി ഭഗവത് ശേഖര്‍ ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞു.
ഇതോടെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വാടക വീട്ടിലാണ് താമസം. ആറുമാസമായി വീട്ടുവാടക മുടങ്ങി. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം വാടകവീട് ഒഴിയണം. പറക്കമുറ്റാത്ത രണ്ടുകുട്ടികള്‍.ഭാര്യയും വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ്.
പിരിഞ്ഞുകിട്ടിയ തുക സ്വകാര്യ ആശുപത്രിയിലെ ചികിത്സയോടെ കഴിഞ്ഞു. ഇതുവരെ താങ്ങി നിര്‍ത്തിയ സുമനസുകള്‍ ഇനിയും കൈവിടില്ലെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം.തിരുവനന്തപുരം പനവിളയിലെ ഗ്രമീണ്‍ ബാങ്കിലെ അക്കൗണ്ടിലേക്കോ, 94471 29852 എന്ന ഗൂഗിള്‍പെ നമ്പരിലോ സുമനസുകള്‍ക്ക് സഹായമെത്തിക്കാം.
അക്കൗണ്ട് വിവരങ്ങള്‍ ചുവടെ,
Google Pay Number: 94471 29852
Phonepe Number: 94471 29852
Account number: 40341101008674
Holder Name: Bhagavath Sekher
IFSC: KLGB0040341
Bank: Kerala Gramin Bank
Branch: Panavila

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here