അഭിഭാഷക ക്ഷേമനിധി നിയമം ഭേദഗതി ചെയ്യാന്‍ ധാരണ

കേരള അഡ്വക്കേറ്റ് വെൽഫയർ ഫണ്ട് ആക്ട് കാലാനുസൃതമായി ഭേദഗതി ചെയ്യാൻ നിയമമന്ത്രി പി രാജീവ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. കേരള ബാർ കൗൺസിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെയും, പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങളാണ് ഭേദഗതിയിലുള്ളത്.

പ്രധാന ഭേദഗതികൾ താഴെ പറയുന്നവയാണ്

1. ക്ഷേമനിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കും.

2. അഭിഭാഷകർക്കും ജീവിത പങ്കാളിക്കും, അവിവാഹിതരായ 2 മക്കൾക്കും പ്രയോജനം ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും.

3. ക്യാൻസർ, അവയവ മാറ്റം തുടങ്ങിയവയ്ക്ക് 2 ലക്ഷം രൂപയുടെ പ്രത്യേക ധനഹായം.

4. ക്ഷേമനിധിയിൽ അംഗങ്ങളായാൽ എപ്പോൾ മരണപ്പെട്ടാലും 10 ലക്ഷം രൂപ നൽകുന്ന സോഷ്യൽ സെക്യൂരിറ്റി സ്‌കീം.

5. ജൂനിയർ അഭിഭാഷകർക്ക് സ്‌റ്റൈപ്പന്റ് നൽകാൻ വ്യവസ്ഥ

6. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് നഷ്ടപ്പെട്ട 5 വർഷം വരെ അംഗത്വം സ്ഥാപിച്ച് നൽകാൻ വ്യവസ്ഥ.

7. അടിയന്തിര ഘട്ടങ്ങളിൽ വായ്പ ലഭ്യമാക്കാൻ വ്യവസ്ഥ.

മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ സ്റ്റാമ്പിലും, സബ്‌സ്‌ക്രിപ്ഷനിലും വർദ്ധനവ് ഉണ്ടാകും. കേരള ലീഗൽ ബെനഫിറ്റ് ഫണ്ട് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നിയമ ഭേദഗതി കൊണ്ടുവരും. ഇതിനായി ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി.

കഴിഞ്ഞ ദിവസം ബാർ കൗൺസിൽ വിളിച്ച് ചേർത്ത ബാർ അസോസിയേഷൻ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ചു. ആവശ്യങ്ങൾ നേടിയെടുക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News