തിരുവനന്തപുരം കോര്‍പറേഷന്‍ പൂര്‍ത്തിയാക്കിയ 320 ഭവനത്തിന്റെ താക്കോല്‍ നാളെ മുഖ്യമന്ത്രി കൈമാറും

തിരുവനന്തപുരം കോര്‍പറേഷന്‍ രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വിഴിഞ്ഞം മതിപ്പുറത്തെ 320 ഭവനത്തിന്റെ താക്കോല്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. രണ്ടാംഘട്ടമായി പൂര്‍ത്തീകരിച്ച 320 കുടുംബത്തിനുള്ള ഭവനസമുച്ചയമാണ് സജ്ജമായത്.

വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, സജി ചെറിയാന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും.

ഭവനസമുച്ചയത്തോടൊപ്പം അനുബന്ധ സൗകര്യങ്ങളും പൂര്‍ണമായി സജ്ജമാക്കിയെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നിര്‍മാണങ്ങള്‍. നാല് ഘട്ടത്തിലായി ആകെ 1032 കുടുംബത്തിനാണ് വീടൊരുങ്ങുന്നത്.

ഒന്നാംഘട്ടത്തില്‍ 222 വീട് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. അടുത്തഘട്ടം നിര്‍മാണം ഉടന്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികളടക്കമുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel