യുദ്ധഭീതിയില്‍ കിഴക്കൻ യുക്രൈന്‍

കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം പേർ അധിവസിക്കുന്നുണ്ട്.

ഡോണട്സ്കിൽ നിന്നും ഏഴുലക്ഷം പേരെ ഉടൻ റഷ്യൻ നിയന്ത്രിതമേഖലയായ റസ്തോവിലേക്ക് മാറ്റാൻ നടപടി തുടങ്ങി. ശനിയാഴ്ചയും യുക്രൈൻ സെെന്യം ഡോണട്സ്കിൽ ഷെൽ ആക്രമണം നടത്തിയത് ന​ഗരവാസികളെ പരിഭ്രാന്തിയിലാക്കി.

ന​ഗരത്തിൽ കാർബോംബ് സ്ഫോടനവും ഉണ്ടായി. പിന്നാലെ യുദ്ധസജ്ജമാകാൻ ഡോണട്സ്കും ലുഹാൻസ്കും സൈന്യത്തോട് നിർദേശിച്ചു. പാശ്ചാത്യരാജ്യങ്ങളിൽ നിന്നും അത്യന്താധുനിക ആയുധം ലഭിച്ചതോടെ യുക്രൈനിലെ റഷ്യൻ അനുകൂലമേഖലകളിൽ കൂട്ടക്കുരുതി ഉണ്ടാകുമെന്ന പ്രചാരണം തീവ്രമാണ്.

അഭയാർഥികൾക്ക് എല്ലാസൗകര്യവും ഒരുക്കാൻ അടിയന്തര സാഹചര്യങ്ങൾ കെെകാര്യം ചെയ്യുന്ന മന്ത്രി അലക്സാണ്ടർ ചുപ്രിയനോട് ഉടൻ റസ്തോവിലേക്കെത്താൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിർദേശം നൽകി.

ഡോണട്സ്കിൽ നിന്നുള്ള ആദ്യ ബസ് റഷ്യൻ അതിർത്തിയിലെത്തി.
അഭയാർഥികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മരുന്നും ലഭ്യമാക്കും. നിലവിൽ എത്രപേരെ ഒഴിപ്പിച്ചുവെന്നതു സംബന്ധിച്ച് കണക്കുകൾ പുറത്തുവന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News