വായില്‍ കൊതിയൂറും ടേസ്റ്റി ചക്കഅട തയ്യാറാക്കാം

വേനല്‍ക്കാലം എന്നു പറഞ്ഞാല്‍ എല്ലാ മലയാളികളെ സംബന്ധിച്ചിടത്തോളം ചക്കയും മാങ്ങയുമില്ലാത്ത സമയമുണ്ടാകില്ല. അടിപൊളി ചക്കയട ഉണ്ടാക്കുന്നതെങ്ങിനെയെന്ന നോക്കാം.

1. വരിക്ക ചക്ക- 3 കപ്പ്
2.ശര്‍ക്കരപാനി-ഒന്നേകാല്‍ കപ്പ്
3.അവല്‍ നനച്ചത്- അരക്കപ്പ്
അണ്ടിപ്പരിപ്പ് – അര ടേബിള്‍ സ്പൂണ്‍
കറുത്ത എള്ള് – കാല്‍ ടീസ്പൂണ്‍
4. ഏലയ്ക്ക പൊടിച്ചത് – ഒന്നര ടീസ്പൂണ്‍
5. അരിമാവ് – 3 കപ്പ്
6. നെയ്യ്- 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചക്ക നന്നായി മിക്സിയില്‍ അരച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ചക്ക ചേര്‍ത്ത് വഴറ്റുക. ശര്‍ക്കര പാനി അല്‍പ്പമായി ചേര്‍ത്ത് അടിക്ക് പിടിക്കാതെ ചെറുതീയില്‍ ഇളക്കുക. അരിമാവും ഒരു ടീസ്പൂണ്‍ ഏലയക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉരുളകളാക്കി വാട്ടി ചെറു കഷ്ണങ്ങളാക്കിയ വാഴയിലയില്‍ വച്ച് കൈകൊണ്ട് പരത്തുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവകളും അര ടീസ്പൂണ്‍ ഏലയ്ക്കപൊടിയും ചേര്‍ത്ത് നിരത്തി ഇല മടക്കി ആവിയില്‍ 15 മിനിറ്റ് വേവിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News