ആത്മീയ വചനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് വിശ്വാസികൾ മടങ്ങി; മാരാമണ്‍ കണ്‍വെന്‍ഷന് സമാപനം

നൂറ്റി ഇരുപത്തിയേഴാമത് പമ്പാ മാരാമണ്‍ കണ്‍വെന്‍ഷന്, മാരാമണ്‍ മണപ്പുറത്ത് സമാപനം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ആയിരകണക്കിന് വിശ്വാസികളാണ് ദിവസേന നടന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. എല്ലാ സഭകളും ഒരുമിച്ച് നിൽകേണ്ടതാണ് കാലത്തിൻ്റെ ആവശ്യമെന്ന് സമാപന സന്ദേശത്തില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.

ആത്മീയ വചനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് പമ്പാ മാരാമൺ മണപ്പുറത്ത് നിന്ന് വിശ്വാസികൾ മടങ്ങി. ഒരാഴ്ച്ചക്കാലം മണപ്പുറത്ത് നേരിട്ടെത്തിയും ഓൺലൈൻ മാധ്യമങ്ങളിലൂടെ വിദൂരങ്ങളിലിരുന്ന് ശ്രവിച്ച ആയിരകണക്കിന് വിശ്വാസികൾക്ക് ആത്മനിർവൃതി.

അവസാന ദിവസം പൊതുയോഗത്തോടെയായിരുന്നു കൺവെൻഷൻ്റെ സമാപനം. ഡോ. ജോസഫ് മാർ ബർണബാസ് മെത്രാപ്പൊലീത്ത പ്രസംഗിച്ചു. എല്ലാ സഭകളും ഒരുമിച്ച് നിൽകേണ്ടതാണ് കാലത്തിൻ്റെ ആവശ്യമെന്നും
വിദജനമല്ല , വിഭിന്നമായ കഴിവുകളെ പൊതു നൻമയ്ക്കായി ഉപയോഗിക്കേണ്ടതാണ് ദൗത്യംമെന്നും മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത സമാപന സന്ദേശത്തിൽ പറഞ്ഞു.

ഇനി അടുത്ത വർഷം നിയന്ത്രണങ്ങളൊന്നും തന്നെയില്ലാതെ മണപ്പുറത്ത് സംഗമിക്കാമെന്ന പ്രതീക്ഷ കൂടി പങ്കിട്ടായിരുന്നു വിശ്വാസികളുടെ മടക്കം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖരും സമാപന ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News