നിലപാടുകളും സൗഹൃദങ്ങളും രണ്ടും രണ്ടാണ് ! ചിത്രങ്ങള്‍ പങ്കുവച്ച് കെ ടി ജലീല്‍

പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ലെന്നും നിലപാടുകളും സൗഹൃദങ്ങളും വെവ്വേറെയാണെന്നും എം എല്‍ എ കെ ടി ജലീല്‍. തന്റെ ഫെയ്‌സ്ൂുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദ്ദിത – ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്.

ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യുമെന്നും അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം. ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മര്‍ദ്ദിത – ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും.

അതേസമയം കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കെ ടി ജലീലിനെ കാണാനെത്തിയിരുന്നു. സോഷ്യല്‍മീഡിയ ഇത് വന്‍ ട്രോളുകളാക്കി മാറ്റിയിരുന്നു.

കുഞ്ഞാലിക്കുട്ടി ജലീലിനെ സന്ദര്‍ശിച്ച വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍മീഡിയയിലാകമാനം.

നിരന്തരം ലീഗിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും രാഷ്ട്രീയ വിമര്‍ശനങ്ങളുയര്‍ത്തുന്ന കെ ടി ജലീലിനെ കുഞ്ഞാലിക്കുട്ടി കാണാനെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും കണ്ടത് കല്യാണ വീട്ടില്‍ വച്ചാണ്. അവിടെ എന്ത് രഹസ്യചര്‍ച്ചയാണ്. കല്യാണ വീട്ടില്‍ ഒരുമിച്ച് ഫോട്ടോയെടുത്തു. ശേഷം ബിരിയാണി കഴിച്ച് പിരിഞ്ഞു.

അത്രമാത്രമാണ് സംഭവിച്ചത്. അതിനപ്പുറം ഒന്നുമുണ്ടായില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചിരുന്നു.

എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നെ മ​റ​യാ​ക്കി കു​ഞ്ഞാ​ലി​ക്കു​ട്ടി 300 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ച്ചു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജ​ലീ​ൽ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News