ഗവർണർ വിവാദം ; സർക്കാർ ഒന്നിനും വഴങ്ങിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

ഗവർണർ വിവാദത്തിൽ സർക്കാർ ഒന്നിനും വഴങ്ങിയിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തിരുത്തി. മുഖ്യമന്ത്രി സഭാ സമ്മേളനത്തിന് മുൻപ് ഗവർണറെ കാണുന്നതിൽ തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സർക്കാരും ഗവർണറും തമ്മിൽ സംഘർഷം ഉണ്ടാകണം എന്ന് പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കും. ഒരു ഘട്ടം കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് പാർട്ടിയും സർക്കാരും തീരുമാനിക്കും.പ്രശ്നം തീർന്നാൽ പിന്നെ പിന്നാലെ പോകണ്ട കാര്യം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ തുടരും.1984-ൽ യു ഡി എഫ് സർക്കാർ ആണ് ഇത് കൊണ്ടു വന്നത്. ഗവൺമെൻറിന് ഏത് ഉദ്യോഗസ്ഥനേയും സ്ഥലം മാറ്റാം . ഗവർണർ സ്ഥാനമേ വേണ്ട എന്നതാണ് സിപിഐഎമ്മിൻ്റെ നിലപാടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഗവർണറും സർക്കാരും പരസ്പരം സംഘർഷത്തിൽ പോകേണ്ടതല്ല. ഗവർണറുടെ സ്റ്റാഫിൽ ആര് വേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്.
ഗവർണർ മുൻപ് പറഞ്ഞ പല കാര്യങ്ങളും മാറ്റി പറഞ്ഞിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രേഖക്ക് അന്തിമ രൂപം നൽകിയതായി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും . പ്രകാശ് കാരാട്ട് ,എസ് രാമചന്ദ്രൻ പിള്ള, ബൃന്ദാ കാരാട്ട് , പിണറായി വിജയൻ ,എം എ ബേബി തുടങ്ങിയ പി ബി അംഗങ്ങൾ പങ്കെടുക്കും. മാർച്ച് 1 മുതൽ 4 വരെയാണ് സമ്മേളനം.

അതേസമയം എകെജി സെന്ററിൽ സജ്ജമാക്കിയ സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം കോടിയേരി ബാലകൃഷ്‌ണൻ നിർവഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News