മുടി കൊഴിച്ചില്‍ വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുമുണ്ട്

മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവര്‍ ഇനി അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വെറും ഒരു സൗന്ദര്യ പ്രശ്നം മാത്രമാക്കി മാറ്റരുത്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ത്ത് മുടി കൊഴിച്ചില്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ പ്രശ്നം ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധി വെറുതേ അങ്ങ് വിട്ടാല്‍ അത് ആരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്.

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം താരന്‍, വെള്ളത്തിന്റെ ഉപയോഗം, എണ്ണ തേക്കാത്തത് എന്നതൊക്കെ ആണെന്ന് വിചാരിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇതൊന്നും അല്ലാത്ത പ്രതിസന്ധികള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ട്. അത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുടി കൊഴിച്ചില്‍ പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാവാം എന്നത് മറക്കരുത്. എന്തൊക്കെ ആരോഗ്യകരമായ പ്രതിസന്ധികളാണ് മുടി കൊഴിച്ചില്‍ രൂക്ഷമാവുമ്‌ബോള്‍ പുറത്തേക്ക് വരുന്നത് എന്ന് നോക്കാം.

അലോപേഷ്യ ഏരിയേറ്റ

പേര് കേട്ട് നിങ്ങള്‍ ഞെട്ടണ്ട, ഇതിന് പിന്നില്‍ അതിരൂക്ഷമായ മുടി കൊഴിച്ചില്‍ തന്നെയാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിലൂടെ ഹെയര്‍ഫോളിക്കിളുകള്‍ക്ക് കോട്ടം സംഭവിക്കുന്നു. ഇതാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. പലരും അതിനെ അത്ര ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് സത്യം. പക്ഷേ മുടി കൊഴിച്ചില്‍ അതിരൂക്ഷമാവുമ്‌ബോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം അല്ലെങ്കില്‍ അത് തലയിലെ മുടി മുഴുവന്‍ കൊഴിക്കുന്നു.

പിസിഓഎസ്

സ്ത്രീകളില്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാവുമ്‌ബോഴാണ് ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇത് ആര്‍ത്തവത്തിനെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും അതി രൂക്ഷമായ മുടി കൊഴിച്ചിലാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ നിങ്ങളെ വന്ധ്യതയിലേക്ക് വരെ നയിക്കുന്നു. ഹെയര്‍ ഫോളിക്കിളുകളെ ഇത് വളരെ പ്രതികൂലമായി തന്നെ ബാധിക്കും.

അയേണ്‍ കുറവ്

ശരീരത്തില്‍ അയേണ്‍ കുറവുണ്ടെങ്കിലും മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായിരിക്കും. ഇത് അനീമിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. ശരീരത്തില്‍ ഇരുമ്ബിന്റെ അളവ് കുറവാണെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് മറ്റ് പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഒരിക്കലും മുടി കൊഴിച്ചിലിനെ വെറും സാധാരണ മുടി കൊഴിച്ചിലാക്കി മാറ്റരുത്. ഇത് പല വിധത്തില്‍ നിങ്ങളില്‍ കുടിയിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കും.

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം ആണ് മറ്റൊന്ന്. ഇത് മൂലവും നിങ്ങളില്‍ മുടി കൊഴിച്ചില്‍ അതിരൂക്ഷമായിരിക്കും. പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ട് ഹൈപ്പോതൈറോയ്ഡിസം പ്രശ്നത്തിലാക്കുമ്‌ബോള്‍ മുടി കൊഴിച്ചില്‍ വഴി ശരീരം പ്രതികരിക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുടെ കൂടെ തുടക്കമാണ്.

ചര്‍മ്മത്തിലെ അര്‍ബുദം

അര്‍ബുദമെന്ന വില്ലന്‍ ശരീരത്തില്‍ എവിടെയെങ്കിലും കുടിയേറിയിട്ടുണ്ടുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കണം. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ചര്‍മ്മത്തിലെ അര്‍ബുദം നിങ്ങളെ ചില്ലറയല്ല വലക്കുന്നത്. കാരണം കൃത്യമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് അതിരൂക്ഷമായ മുടി കൊഴിച്ചില്‍. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളെ വെറും മുടി കൊഴിച്ചില്‍ ആക്കി നിസ്സാരമായി വിടരുത്.

തലയോട്ടിയിലെ അണുബാധ

തലയോട്ടിയിലെ അണുബാധയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് മുടി വളരുന്നതിന് പ്രശ്നമുണ്ടാക്കുന്നു. അതിലുപരി മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കുന്നു. തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ മൂലം പലപ്പോഴും ഇത് പല വിധത്തില്‍ പ്രശ്നമുണ്ടാക്കുന്നു. ഒരു തരത്തിലുള്ളല ഫംഗസ് ആണ് ഇതിന് കാരണമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നത്തിന്റെ തുടക്കം എന്ന് പറയുന്നത് പലപ്പോഴും മുടി കൊഴിച്ചില്‍ തന്നെയാവും. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ കൃത്യമായ ചികിത്സയാണ് ചെയ്യേണ്ടത്.

സിങ്കിന്റെ അഭാവം

ശരീരത്തില്‍ സിങ്കിന്റെ അഭാവം ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായിരിക്കും. ഇത് നിങ്ങളുടെ പുരികവും കണ്‍പീലിയും വരെ കൊഴിയുന്നതിന് കാരണമാകുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് സിങ്ക്. അതുകൊണ്ട് തന്നെ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇത് മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

പ്രോട്ടീന്റെ കുറവ്

പ്രോട്ടീന്റെ കുറവ് ശരീരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീന്‍ ശരീരത്തില്‍ കുറവാണെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചില്‍ രൂക്ഷമാവുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം ഭക്ഷണശീലത്തില്‍ നല്‍കുക.

ധമനികളിലെ പ്രശ്നങ്ങള്‍

മുടി കൊഴിച്ചില്‍ വളരെയധികം രൂക്ഷമാണോ എന്നാല്‍ അതിന് പിന്നില്‍ ധമനികളിലെ പ്രശ്നങ്ങളും കണക്കാക്കാവുന്നതാണ്. അമിതമായ മുടി കൊഴിച്ചില്‍ ലക്ഷണം കാണിക്കുന്നത് പലപ്പോഴും ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കും മറ്റുമാണ്. ഇത് ഹൃദയത്തെ പ്രശ്നത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നമ്മളെ മരണത്തിലേക്ക് വരെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് മുടി കൊഴിച്ചില്‍. പല രോഗങ്ങളുടെ അനാരോഗ്യത്തിന്റേയും ലക്ഷണങ്ങളില്‍ മുന്നിലാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here