നല്ല ചൂടുള്ള കാരറ്റ് ബജി കഴിച്ചാലോ? തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

വ്യത്യസ്ത തരത്തിലുള്ള ബജി എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. കാരറ്റു കൊണ്ടുള്ള ബജി എങ്ങിനെയുണ്ടെന്ന തയ്യാറാക്കി നോക്കാം.

1.കാരറ്റ് – 2എണ്ണം
2.കടലമാവ്- ഒന്നേകാല്‍ കപ്പ്
3. മഞ്ഞള്‍പ്പൊടി- കാല്‍ടീസ്പൂണ്‍
4.മുളക്പൊടി- 1 ടീസ്പൂണ്‍
5.കുരുമുളക്- അരടീസ്പൂണ്‍
6.കായം-ഒരു നുള്ള
7.ഉപ്പ്- ആവശ്യത്തിന്
8.എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. നോണ്‍സ്റ്റിക് പാനിലേക്ക് കാരറ്റ് ചേര്‍ത്ത് എണ്ണ ചേര്‍ക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതല്‍ 7വരെയുള്ള ചേരുവകളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News