എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്.

810 മില്ലീ ഗ്രാം എം ഡി എം എ യും ബൈക്കും പൊലീസ് പിടിച്ചെടുത്തു.കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് മാരായ കെകെ രാജേഷ് കുമാര്‍, പി കെ അഷ്‌റഫ്, എ എസ് ഐ മാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News