ആനയുടെ ആക്രമണത്തിൽ നിന്ന് കൊല്ലം സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കൊല്ലം സ്വദേശി. നൂറനാട് വച്ചായിരുന്നു സംഭവം. കൊടശ്ശനാട് ക്ഷേത്ര ഉത്സവ ആറാട്ട് കടന്നു പോകുമ്പോഴാണ് ആന ഇടഞ്ഞത്.

ഡ്രൈവർ സീറ്റിലിരുന്ന കൊല്ലം പോരുവഴി മലനട സ്വദേശിയും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും എസ് ബി ഐ അടൂർ ബ്രാഞ്ചിലെ സീനിയർ അസോസിയേറ്റുമായ ഗിരീഷാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ആന കാറ് ആക്രമിച്ചു.പ്രാണഭയത്താൽ ഗിരീഷ് മുൻവശത്ത മറ്റൊരു ഡോറിലൂടെ രക്ഷപ്പെട്ടു. കുളനടയിൽ മരണവീട്ടിൽ പോയി മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.

ഒരു മണിക്കൂറിനു ശേഷമാണ് തിടമ്പേറ്റി നിന്ന ആനയെ തളച്ചത്. ഈ സമയമത്രയും ആനയുടെ പുറത്ത് രണ്ടു പേർ തിടമ്പുമായി ഉണ്ടായിരുന്നു.നൂറനാട് പൊലീസിൽ ഗിരീഷ് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News