
ഉത്തർപ്രദേശിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 2017 ൽ ബിജെപി 49 സീറ്റുകൾ നേടിയ 16 ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.
59 മണ്ഡലങ്ങളിൽ മുലായം കടുംബത്തിൻ്റെ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും ഉൾപ്പെടുന്നുണ്ട്.കേന്ദ്രമന്ത്രി SP സിംഗ് ഭാഗൽ ആണ് കർഹലിൽ അഖിലേഷിനെ നേരിട്ടത്.
6 മന്ത്രിമാർ ഉൾപ്പെടെ 627 സ്ഥാനാർഥികളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടിയത്. മുലായം സിങ് യാദവും അഖിലേഷ് യാദവും സെയ്ഫെയിൽ വോട്ട് രേഖപ്പെടുത്തി.
യുപി യിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ക്രമസമാധാനം പാലിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. അതേസമയം എല്ലാവർക്കും ഒപ്പം നിന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here