അത്യാവശ്യമില്ലാത്ത ഇന്ത്യക്കാർ ഉക്രൈൻ വിടണം; വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ഇന്ത്യക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സംഘർഷ സാധ്യത നിലനിൽക്കുന്ന ഉക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളോടും മടങ്ങാൻ നിർദ്ദേശം നൽകി. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.

യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം നൽകിയത്. ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു.

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നോർക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News