‘പെന്‍ഡ്രൈവ് എവിടെ കണക്ട് ചെയ്യണമെന്ന് എന്നോട് ചോദിച്ച അനൂപ് മേനോന്‍’; ജെബി ജംഗ്ഷനില്‍ അനൂപിന്റെ സുഹൃത്ത് പറയുന്നു

ടെക്‌നോളജിയുടെ കാര്യത്തില്‍ താന്‍ വലിയൊരു പരാജയമാണെന്ന് സിനിമാതാരം അനൂപ് മേനോന്‍. ജെബി ജംഗ്ഷനില്‍ അനൂപിന്റെ അടുത്ത സൂഹൃത്ത് റനീസ് റഹ്മാന്റെ അനൂപിനെ കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടിയായാണ് അനൂപ് ഇക്കാര്യം വ്യകത്മാക്കിയത്. ന്യൂ ജനറേഷന്‍ സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണെങ്കിലും അനൂപിന് പെന്‍ഡ്രൈവ് എങ്ങിനെയാണ് കണക്ട് ചെയ്യേണ്ടതെന്നതിനെ കുറിച്ച് വലിയ ധാരണയില്ലായെന്നുള്ള സൂഹൃത്തിന്റെ പരാമര്‍ശം ജെബി ജംഗ്ഷന്‍ വേദിയില്‍ ചിരിയുണര്‍ത്തി.

അനൂപ് ഒരു ന്യൂജനറോഷന്‍ സിനിമാക്കാരനാണെങ്കിലും അനൂപിന് അറിയില്ലാത്ത നിരവധി കാര്യങ്ങളുണ്ടെന്നും അതിനെ കുറിച്ച് അറിയാന്‍ ശ്രമിക്കിന്നില്ലെന്നും സിനിമ മാത്രമാണ് അനൂപിന്റെ മനസിലെന്നും സൂഹൃത്ത് പറഞ്ഞു. സൂഹൃത്തിന്റെ പരാമര്‍ശം വളരെ ശരിയാണെന്നും ടെക്‌നോളജിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും തനിക്ക് അറിവ് വളരെ കുറവാണെന്നും അനൂപ് മറുപടിയെന്നോണം പറഞ്ഞു. തനിക്കറിയില്ലാത്ത പല കാര്യങ്ങള്‍ക്കും താന്‍ സൂഹൃത്തുക്കളുടെ സഹായം തേടാറുണ്ടെന്നും അനൂപ് ജെബി ജംഗ്ഷനില്‍ പറഞ്ഞു.

ശത്രുക്കളില്ലാതെ സിനിമാ ഇന്‍ഡസ്ട്രിയില്‍ എങ്ങിനെ നിലനില്‍ക്കാന്‍ കഴിയുന്നുവെന്ന ജോണ്‍ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് താന്‍ മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്നതിനെ കുറിച്ച് ചിന്തിക്കാറില്ലെന്നും മറുപടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News