പാർട്ടിയിൽ വിഭാഗീയത ഇല്ല ; കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എമ്മിൻ്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉള്ള പ്രവർത്തന റിപ്പോർട്ടിന് സംസ്ഥാന കമ്മറ്റി അന്തിമ രൂപം നൽകി.വിഭാഗീയത ഇന്ന് പാർട്ടിയിൽ ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ചില ജില്ലകളിലെ ചില ഏരിയകളിൽ ചില പ്രവണതകൾ നടന്നുവെന്നും അത് വിഭാഗീയതയായി വളരാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്. ഫെബ്രുവരി 28ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും .

37 വർഷങ്ങൾക്ക് ശേഷം കൊച്ചി മഹാനഗരം സി പി ഐ എമ്മിൻ്റെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുകയാണ്. ഒരു കാലത്ത് പാർട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ നേരിയ സാന്നിധ്യം പോലും സംസ്ഥാന പാർട്ടിയിൽ ഇല്ല. എന്നാൽ ചില ജില്ലകളിലെ ചില ഏരിയകളിൽ ചില പ്രവണതകൾ നടന്നുവെന്നും അത് വിഭാഗീയതയായി വളരാൻ അനുവദിക്കില്ലെന്ന കനത്ത മുന്നറിപ്പ് ആണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നൽകിയത്.

സ്ത്രീകൾക്ക് ഇപ്പോൾ തന്നെ 10% ല്‍ അധികം പ്രാതിനിധ്യം കമ്മറ്റിയിൽ ഉണ്ടെന്നും സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വർദ്ധിത വീര്യത്തോടെ തിരിച്ച് വന്ന് എതിരാളികളുടെ പട കുടീരങ്ങളെ പിഴുതെറിഞ്ഞ് CPIM ൻ്റെ അശ്വമേധം തുടരുകയാണ്.

ചരിത്രത്തിലാദ്യമായി ലഭിച്ച തുടർ ഭരണത്തിൻ്റെ ഖ്യാതിയുമായിട്ടാണ് സംസ്ഥാനത്തെ CPIM ൻ്റെ നേതൃനിര കൊച്ചിയിൽ ഒത്തുചേരുന്നത്. 4 വർഷത്തെ സമര സംഘടനാ പ്രവർത്തനങ്ങളുടെ നേട്ടവും കോട്ടവും ഇഴകീഴി പരിശോധിക്കുന്നതാവും മാർച്ച് 1 ന് ആരംഭിക്കുന്ന CPIM ൻ്റെ സമ്മേളനം .

ഭരണ രംഗത്തെ നേട്ടങ്ങൾ ചർച്ചയാവുന്നതിനൊപ്പം , ഭാവി കേരളത്തിൻ്റെ വികസന കുതിപ്പിന് വഴിമരുന്ന് ഇടുന്ന നയങ്ങളും സമ്മേളനത്തിൽ ചർച്ചയാവും. വിമർശനവും ,സ്വയം വിമർശനവും സമാസമം ഇഴചേരുന്ന പ്രവർത്തന റിപ്പോർട്ടിന് രണ്ട് ദിവസമായി ചേർന്ന CPIM സംസ്ഥാന കമ്മിറ്റി അന്തിമ രൂപം നൽകി.

സംസ്ഥാനത്തെ CPIM ൻ്റെ ഏറ്റവും ഉയർന്ന വേദിയായ സംസ്ഥാന സമ്മേളത്തിൻ്റെ വരവ് അറിയിച്ച് നാളെ പതാക ദിനം ആചരിക്കും. പാർട്ടി ആസ്ഥാനമായ AKG സെൻ്റർ മുതൽ CPIM പ്രവർത്തകരുടെ വീടുകളിൽ വരെ നാളെ രക്ത പതാക ഉയരും.

കൊച്ചി നഗര ചരിത്രത്തിൻ്റെ കുതിപ്പും ,കിതപ്പും , വളർച്ചയും ,വികാസവും എല്ലാം നിശബ്ദമായി കണ്ട ചരിത്രത്തിൻ്റെ മൂകസാക്ഷിയായ മറൈൻ ഡ്രൈവിലാണ് CPIM ൻ്റെ സംസ്ഥാന സമ്മളനത്തിന് വേദിയൊരുങ്ങുന്നത്.

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉത്ഘാടനം ചെയ്യും. 6 പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകൾ , കലാപരിപാടികൾ എന്നിവ അരങ്ങേറും .മാർച്ച് 4 ന് പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News