പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ഭേദപ്പെട്ട പോളിംഗ്; പ്രതീക്ഷയിൽ വിവിധ പാർട്ടികൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. 117 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പഞ്ചാബിൽ ഭരണം നിലനർത്തുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പ്രതീക്ഷ പങ്കുവെച്ചു. അതേ സമയം അവസാന ഘട്ടത്തിൽ ഉയർന്നുവന്ന ഖാലിസ്ഥൻ ആരോപണം തിരോച്ചടിയായില്ലെങ്കിൽ ഒരു പക്ഷെ ആം ആദ്മി പഞ്ചാബിൽ ചരിത്രം കുറിക്കാനും സാധ്യതയുണ്ട്.

കോൺഗ്രസ്- ആംആദ്മി പാർട്ടികൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണെങ്കിലും, ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ്‌ സഖ്യവും, അകാലിദൾ – ബിഎസ്പി സഖ്യവും മുന്നോട്ട് വെച്ച രാഷ്ട്രീയം കൂടി നിർനായകമാണ്. ചതുഷ്കോണ മത്സരം നടന്ന സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഗുരുദ്വാര ഉൾപ്പെടെ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവത് സിംഗ് മൻ എന്നിവർ വോട്ടു രേഖപ്പെടുത്തിയത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനർത്തുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പ്രതീക്ഷ പ്രകടിപ്പിച്ചു അതിനിടെ ചംകൗർ സാഹിബിനു പുറമെ ഛന്നി മത്സരിക്കുന്ന ബദൗറിൽ വോട്ടിനായി ഗ്രാമീണർക്ക് കോൺഗ്രസ്‌ പണം വിതരണം ചെയ്തെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

വോട്ടിംഗിനിടെ ബൂത്ത്‌ സന്ദർശിക്കാനെത്തിയെ ബോളിവുഡ് നടൻ സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഹോദരി മാൾവിക സൂദിന് വോട്ട് തേടിയാണ് സോനു എത്തിയതെന്ന് ആരോപിച്ചുള്ള പരാതിയിലാണ് കമ്മിഷൻ നടപടി.

കോൺഗ്രസ്‌ ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന പഞ്ചാബിൽ അട്ടിമറി ലക്ഷ്യമിട്ടാണ് ആം ആദ്മി പാർട്ടി രംഗത്ത് ഉള്ളത്. അവസാനം ഉയർന്നു വന്ന ഖാലിസ്ഥൻ ആരോപണം തിരിച്ചടി ആയില്ലെങ്കിൽ AAP ദില്ലിക്ക് പുറത്ത് ചരിത്രം കുറിചെക്കാം. എന്നാൽ ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ്‌ സഖ്യവും, അകാലിദൾ – ബിഎസ്പി സഖ്യവും പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.

കോൺഗ്രസ് 30 സീറ്റിൽ അധികം നേടില്ലെന്നാണ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് സ്ഥാനാർഥിയുമായ അമരിന്ദർ സിംഗ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News