കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും.

തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളിലൂടെ പണം അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌.ഇതുമായി ബന്ധപ്പെട്ട്‌ കെഎസ്‌ഇബിയിൽ നിരവധി പരാതി ലഭിച്ചിട്ടുണ്ട്‌.കെഎസ്‌ഇബിയുടെ ഡാറ്റാ സോഴ്‌സിൽ നിന്നാണ്‌ ഉപഭോക്താവിന്റെ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ഇവർ കവർന്നതെന്നാണ്‌ സംശയം.

അത്തോളി ഇലക്‌ട്രിസിറ്റി ഓഫീസിൽ ഒരു ഉപഭോക്താവിന്റെ നമ്പറിലേക്ക്‌ 7908919532 എന്ന നമ്പറിൽനിന്നാണ്‌ സന്ദേശം വന്നത്‌. ‘കഴിഞ്ഞ മാസത്തെ ബില്ല്‌ അടച്ചില്ല. ഇന്ന്‌ രാത്രി 9.30ന്‌ ബന്ധം വിച്ഛേദിക്കും. ഇലക്‌ട്രിസിറ്റി ഓഫീസറുടെ 8388924157 നമ്പറിൽവിളിക്കുക’ എന്നായിരുന്നു ഇംഗ്ലീഷിലുള്ള സന്ദേശം.

സംശയം ജനിപ്പിക്കുന്ന രീതിയിലാണ്‌ സന്ദേശമെങ്കിലും കുറച്ചുപേരെങ്കിലും കെഎസ്‌ഇബിയുടെ അറിയിപ്പാണെന്ന്‌ തെറ്റിദ്ധരിക്കുന്നുണ്ട്‌. തിരിച്ച്‌ വിളിച്ച്‌ പണം നഷ്‌ടമായവരുമുണ്ട്‌. ഇങ്ങനെ പല നമ്പറുകളിൽനിന്ന്‌ സന്ദേശം വരുന്നുണ്ട്‌.

കെഎസ്‌ഇബിയും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുന്നുണ്ട്‌. ഇത്തരം സന്ദേശങ്ങൾ വന്നാൽ കെഎസ്‌ഇബി ഓഫീസിൽ വിളിച്ച്‌ വ്യക്തത വരുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News