മാക്കൂട്ടം ചെക്ക് പോസ്റ്റിലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

കേരളാ കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കർണ്ണാടക സർക്കാർ പിൻവലിച്ചു. ഇനി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് ആർ ടി പി സി ആർ പരിശോധനയില്ലാതെ അതിർത്തി കടക്കാം.കർണാടകയിലേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏഴു മാസമായി തുടരുന്ന നിയന്ത്രണങ്ങളാണ് കർണാടക സർക്കാർ നീക്കിയത്. കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തി കടക്കാൻ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കർണാടകയിലേക്ക് പ്രവേശിക്കാം.

ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും കച്ചവടക്കാർക്കും പുതിയ തീരുമാനം ഏറെ സഹായകരമാണ്. രാജ്യത്ത് എല്ലായിടത്തും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും കർണാടക മാത്രം ഇളവ് നൽകാൻ തയ്യാറായിരുന്നില്ല.

ഇതിനെതിരെ കുടക് ജില്ലയിൽ നിന്നും കേരളത്തിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. കച്ചവട ആവശ്യങ്ങൾക്കും മറ്റുമായി ദിവസേന അതിർത്തി കടക്കേണ്ടവർക്ക് കർണാടക സർക്കാറിൻ്റെ നിയന്ത്രണങ്ങൾ പ്രയാസം സൃഷ്ടിച്ചിരുന്നു.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ചെക്ക് പോസ്റ്റിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സാഹചര്യം ചരക്ക് വാഹനങ്ങളെയും ബാധിച്ചിരുന്നു. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News