ഓട്ടത്തിനിടെ ചരക്കുലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവറുടെ ആത്മധൈര്യത്തില്‍ വന്‍ അപകടമാണ് ഒഴിവായത്. കളമശ്ശേരി പുതിയറോഡിലാണ് സംഭവം നടന്നത്. കൊച്ചിയില്‍നിന്ന് ഉപ്പ് കയറ്റിവന്ന ലോറിയിലെ ഡ്രൈവര്‍ ജുനൈദിെന്റ അവസരോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഏലൂരിലെ ടി.സി.സി കമ്പനിയിലേക്ക് ഉപ്പ് കയറ്റിവരുകയായിരുന്ന ലോറി ദേശീയപാതയില്‍നിന്ന് ഏറെ തിരക്കേറിയ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ടയര്‍ തെറിക്കുകയായിരുന്നു. ഈ സമയം പിന്നിലെ ഇടതുഭാഗത്തുനിന്ന് ഇരുചക്രവും വേര്‍പ്പെട്ട് റോഡിലൂടെ ഉരുണ്ടു.
സമീപത്തെ ഹോട്ടലിന് മുന്നിലെ ഇരുചക്രവാഹനത്തില്‍ തട്ടിയതിനാല്‍ അവിടെ തന്നെ വീണു. ഈ സമയം ലോറി നിയന്ത്രണംവിട്ട് റോഡില്‍നിന്ന് ഇടതുഭാഗത്തെ മലബാര്‍ ഹോട്ടലിന് മുന്നിലേക്ക് പോകുമെന്നായതോടെ ഡ്രൈവര്‍ വലതുഭാഗത്തേക്ക് വെട്ടിച്ച് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.