വാർധക്യത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് മനസ് നിറയെ സ്നേഹവുമായി മന്ത്രി ആർ.ബിന്ദുവെത്തി

സാമൂഹ്യനീതി ദിനത്തിൽ രാമവർമ്മ പുരത്തെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കാൻ മന്ത്രി ആർ ബിന്ദുവെത്തി. അന്തേവാസികളുടെ ഒപ്പം പാട്ടുകളും കഥകളും കേട്ട് അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് മനസ് നിറയെ സ്നേഹവുമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു രാമവർമ്മ പുരത്തെ വൃദ്ധസദനത്തിൽ എത്തിയത്. അന്തേവാസികളുടെ ഒറ്റപ്പെടൽ അകറ്റാൻ അമ്മമാരുടെ ഒപ്പമിരുന്ന് പാട്ടും കഥകളും കേട്ട ബിന്ദു വൃദ്ധ സദനം ചുറ്റിക്കണ്ടു.

ഒരു മകളുടെ സ്നേഹവുമായി മുന്നിലെത്തിയ മന്ത്രിയെ കണ്ടവർക്ക് പറയാനും നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസും ആവശ്യമായ ജീവനക്കാരേയും അനുവദിക്കണമെന്നതായിരുന്നു ജോസേട്ടൻ്റെ ആവശ്യം.

വ്യദ്ധസദനത്തിനു ചുറ്റും വെറുതെ കിടക്കുന്ന ഭൂമി മണ്ണിട്ട് കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കണമെന്ന് വത്സമ്മ ആവശ്യപ്പെട്ടു. എല്ലാവരുടെയും ആവശ്യങ്ങള്‍ കേട്ട മന്ത്രി വേണ്ട നടപടികൾ ഉറപ്പ് വരുത്തി.

കുശലാന്വേഷണവുമായി സമയം ചിലവഴിച്ച ശേഷം അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News