എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്.

Queen Elizabeth tests positive for COVID-19 | Coronavirus pandemic News |  Al Jazeera

ആശുപത്രിയിലേയ്‌ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ്സ്ഥിരീകരിച്ചത്.

Why today is a bittersweet day for the Queen | HELLO!

മറ്റ് രണ്ട് രാജകുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ കൊട്ടാരത്തിൽ തന്നെ കഴിയുകയായിരുന്നു എലിസബത്ത് രാജ്ഞി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News