ന്യൂസിലന്‍ഡ് തീരത്ത്‌ പ്രേതസ്രാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

സമുദ്രങ്ങള്‍ നമ്മുടെ ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്താവും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാവുക? ശരിയ്ക്കും മൽസ്യ കന്യകയുണ്ടോ? അങ്ങനെയങ്ങനെ നിരവധിയായ സംശയങ്ങളും നമുക്കുണ്ട്.
ആഴത്തില്‍ നിഗൂഢമായ ഇടമായ സമുദ്രത്തിന്റെ ഉള്ളറകളെക്കുറിച്ച് ചെറുപ്പം മുതലേ നമ്മുക്ക് ഒട്ടേറെ ഭാവനകളുണ്ടാകും.

എന്നാൽ ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാര്യമാണ് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് തീരത്ത്‌ ഉണ്ടായത്. ഡ്രാക്കുള കഥകളെ ഓര്‍മ്മിപ്പിക്കുന്ന രൂപമുള്ള ഒരു കുഞ്ഞന്‍ സ്രാവിനെ തെക്കന്‍ ദ്വീപില്‍ നിന്നും കണ്ടെത്തി. ഇത് ‘പ്രേതസ്രാവെ’ന്ന വിചിത്രമായ പേരില്‍ അറിയപ്പെടുന്ന ജീവിയുടെ കുഞ്ഞാണെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിയുക കൂടി ചെയ്തതോടെ സംഭവം ലോകശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.

Ghost Shark | Smithsonian Ocean

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് സംഘത്തിന്റെ കൈയ്യില്‍ വളരെ യാദൃച്ഛികമായാണ് കുഞ്ഞന്‍ പ്രേതസ്രാവ് എത്തിപ്പെടുന്നത്. വലിയ കറുത്ത കണ്ണുകളും ഗ്ലാസ് പോലുള്ള ത്വക്കും കൂര്‍ത്ത തലയുമുള്ള ഈ ജീവിയെ കണ്ടതിലെ കൗതുകം നിറഞ്ഞ അന്വേഷണങ്ങള്‍ ഒടുവില്‍ ഇത് ഗോസ്റ്റ് ഷാര്‍ക്കിന്റെ കുഞ്ഞാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിക്കുകയായിരുന്നു.

ആഴക്കടലില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ജീവിയാണ് ഗോസ്റ്റ് ഷാര്‍ക്കുകള്‍. ഇരുട്ടില്‍ നിന്ന് വല്ലപ്പോഴും മാത്രം പ്രേതത്തെപ്പോലെ പൊങ്ങിവരുന്ന ഇവ പലപ്പോഴും ആഴക്കടലിലെത്തുന്നവരെ ഭയപ്പെടുത്താറുണ്ട്. ആഴക്കടലിലെ അപൂര്‍വ മത്സ്യങ്ങളെയും മറ്റും കണ്ടെത്തുക പ്രയാസമാണെങ്കിലും പ്രേതസ്രാവുകളെ ശരീരത്തിന്റെ തെളിച്ചം കൊണ്ട് ഇരുട്ടില്‍ ഇവയെ താരതമ്യേനെ എളുപ്പത്തില്‍ കണ്ടെത്താനാകും.

Incredibly rare baby ghost shark found at 1.2km depth off New Zealand's  South Island | Daily Mail Online

ജനിച്ച് അധികം ദിവസങ്ങള്‍ തികഞ്ഞിട്ടില്ലാത്ത സ്രാവ് കുഞ്ഞിനെയാണ് ശാസ്ത്രജ്ഞരുടെ കൈയ്യില്‍ കിട്ടിയിരിക്കുന്നത്. ജനിതക പരിശോധന നടത്തി പ്രേതസ്രാവുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.എന്തായാലും സോഷ്യൽ മീഡിയ ഈ കുഞ്ഞൻ സ്രാവിനെ ഏറ്റെടുത്തുകഴിഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News