കേന്ദ്രം വിൽക്കാനിട്ടു ; കേരളം ഏറ്റെടുത്തു, പുതുജീവനുമായി എച്ച്‌എൻഎൽ

ഒരിക്കലും തുറക്കില്ലെന്ന് പലരും കരുതിയ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് ഏറ്റെടുത്ത്, സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ഇപ്പോൾ തുറന്നിരിക്കുകയാണ്. ഇതാണ് സർക്കാരിൻ്റെ നയം. പൊതുമേഖലയെ സംരക്ഷിച്ച്, വിപുലീകരിച്ച് നാടിൻ്റെയും ജനങ്ങളുടെയും മുന്നേറ്റത്തിൻ്റെ ഭാഗമാക്കുക. അത്തരത്തിലൊരു സ്ഥാപനമായി മാറുകയാണ് കേരളത്തിൻ്റെ കെ പി പി എൽ.

സംസ്ഥാന സർക്കാരിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ(കെപിപിഎൽ) ഏപ്രിൽ പകുതിയോടെ ന്യൂസ് പ്രിന്റ് ഉൽപാദനം ആരംഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർത്ത്‌ ട്രയൽ റണ്ണും ഏപ്രിലിൽ ഉദ്‌ഘാടനവും നടത്തും. പ്ലാന്റ്‌ പ്രവർത്തനസജ്ജമാക്കുന്നതിന്‌ 34.3 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. മികവാർന്ന നിലയിൽ ഇത്‌ പുരോഗമിക്കുകയാണ്. പുതുവർഷ ദിനത്തിലാണ്‌ പഴയ എച്ച്‌എൻഎൽ അറ്റകുറ്റപ്പണിക്കായി തുറന്നത്‌.

കേന്ദ്രസർക്കാർ എച്ച്‌എൻഎൽ അടച്ചുപൂട്ടി വിൽപനയ്‌ക്ക്‌ വച്ചപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആറ്‌ വർഷമായി അറ്റകുറ്റപ്പണികളും ഇല്ലായിരുന്നു. ഇപ്പോൾ പ്രത്യേക സമയക്രമം പാലിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. മാർച്ചോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തന വിലയിരുത്തൽ നടത്തും.സഹായങ്ങൾ കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്.

ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ നിയമിച്ച 152 തൊഴിലാളികളും മാതൃകാപരമായാണ് സേവനമനുഷ്ഠിക്കുന്നത്. പുറത്തുനിന്നും ചെയ്യിച്ച പല ജോലികളും ഇവർ സ്വയം നിർവഹിക്കുന്നു. ശുചീകരണമടക്കമുള്ള ജോലികളിൽ എല്ലാവരും പങ്കാളികളാകുന്നത്‌ ശുഭസൂചകമാണ്.

ഡീ ഇങ്കിങ്‌ പ്ലാന്റിന്റെ 85 ശതമാനം അറ്റകുറ്റപ്പണികളും പൂർത്തിയായി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായി കെപിപിഎല്ലിനെ മാറ്റും.94 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും.

വെള്ളൂർ (പിറവം റോഡ് ) ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്ര ഗവൺമെൻറ് വിൽക്കാനിട്ടിരുന്നത്‌ കേരള സർക്കാർ വാങ്ങി പ്രവർത്തനം തുടങ്ങിയതു നാടിന്റെ തിരിച്ചുവരവിന്‌ വലിയ മുതൽക്കൂട്ടാണെന്നാണ് നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം.

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം തുടങ്ങി തുടക്കത്തിൽ ന്യൂസ് പേപ്പർ ഉൽപ്പാദിപ്പിക്കും തുടർന്ന് ബാത്റൂം ടിഷ്യൂ പേപ്പർ ടവൽ ,നാപ്കിൻസ് ,പേപ്പർ ഗ്ലാസ് ,പേപ്പർ പ്ലേറ്റ്സ് കാറ്ററിങ്ങിനു ആവശ്യമായത് എല്ലാ പേപ്പർ ഉല്പന്നങ്ങളും പുറത്തുവരും.

ഇതൊക്കെ മാർക്കറ്റിൽ ചുരുങ്ങിയ വിലയിൽ ഇറങ്ങുമ്പോൾ വലിയ മാറ്റം ഉണ്ടാകും. മുൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന പ്രായം കഴിയാത്ത എല്ലാവർക്കും ജോലി കൊടുത്തു കൊണ്ടിരിക്കുന്നു .പുതിയ ജോലിക്കാർക്ക് അവസരവും ലഭിക്കും. എൽ ഡി എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവിനും നാടും നാട്ടുകാരും കേരള ജനതയും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News