സ്കൂളുകൾ ഇന്ന് മുതൽ പൂർണമായും തുറക്കും; ആവേശത്തില്‍ കുട്ടികള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും. 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് സ്കൂളിലേക്ക് എത്തുകയാണ്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം.

2020 മാർച്ചിൽ അടച്ചുപൂട്ടിയ സ്കൂളുകൾ, 23 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. 47 ലക്ഷത്തോളം വിദ്യാർത്ഥികളാകും നാളെ സ്‌കൂളുകളിലെത്തുക.

ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിൽ ഉണ്ട്‌. ഒരുക്കങ്ങൾ പൂർത്തിയായതായും  മാർഗരേഖ നിർദ്ദേശിച്ച പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആകും സ്കൂളുകളുടെ നടത്തിപ്പെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ബോധവത്കരണവും നൽകുന്നുണ്ട്.

പ്രീപ്രൈമറി വിഭാഗത്തിന് തിങ്കൾ മുതൽ വെള്ളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെയാകും ക്ലാസുകൾ. പ്രീപ്രൈമറി മുതൽ എട്ടാം ക്ളാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News