ഹരിദാസ് കൊലപാതകം; സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമം; എ വിജയരാഘവൻ

സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആർഎസ്എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടത്. പ്രതിഷേധാർഹമായ സംഭവമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

പതാക ദിനത്തിലെ കൊലപാതകം യാദൃശ്ചികമല്ല. സിപിഐഎം പ്രവർത്തകർ യാതൊരു വിധ പ്രകോപനവും നടത്തിയിട്ടില്ല. ഇതൊരു ആസൂത്രിക കൊലപാതകമാണ്. പാർട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകം. അക്രമത്തിന് മുന്നിൽ തകരുന്ന പാർട്ടിയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News