
അരുംകൊലയ്ക്ക് മുന്നേ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. സിപിഐഎം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്‍റെ കൊലവിളി. കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ അത് മനസിലാവുമെന്നും പ്രസംഗത്തിലുണ്ട്.
അതേസമയം സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം പ്രതിഷേധാർഹമായ സംഭവമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. ആർഎസ്എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ഹരിദാസിന്റെ കൊലപാതകമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയെന്ന് വി ശിവദാസന്‍ എംപി പ്രതികരിച്ചു. ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധമുയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here