ഹരിദാസിന്റെ മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും; സംസ്കാരം വൈകിട്ട്

ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി പി ഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 5 മണിക്ക് പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും.

പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here