ADVERTISEMENT
തിരുവനന്തപുരം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റുകൾ ഇന്ന് കൈമാറും. വിഴിഞ്ഞത്ത് 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സർക്കാർ തണൽ ഒരുക്കിയത്. ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും.
കഴിഞ്ഞ 7 വര്‍ഷമായി ഒറ്റമുറി ടാര്‍പോളിന്‍ കൂരയില്‍ നരകയാതന അനുഭവിക്കുകയായിരുന്നു വിഴിഞ്ഞം ചേരിയിലെ മല്‍സ്യത്തൊഴിലാളികൾ. എന്നാൽ അതെല്ലാം ഇനി ഓർമ. മുഖത്ത് ഒരു ചിരിയുമായി പുതിയ വീടുകളിലേക്ക് മാറുന്ന സന്തോഷത്തിലാണ് ഇവിടുത്തെ കുടുംബങ്ങൾ.
നാലുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയാണ് കൈമാറുന്നത്. ഒരു മുറിയും അടുക്കളയും ഹാളും ബാത്റൂമും അടങ്ങുന്നതാണ് ഒരു ഫ്ലാറ്റ്. വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ കോർപറേഷൻ സൗജന്യമായി നൽകും. സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ഹെൽത്ത് സെന്റർ, അങ്കണവാടി, കളിസ്ഥലം എന്നിവയും ഭാവിയിൽ ഒരുക്കും.
സംസ്ഥാനത്തിന്റെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി 320 ഫ്ലാറ്റുകളാണ് നിർമിച്ചത്. അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാകുന്നതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലാണ് മതിപ്പുറം കോളനി നിവാസികൾ. കേരളത്തിൽ ഭവന രഹിതരായ എല്ലാവർക്കും വീട് എന്ന സംസ്ഥാന സർക്കാർ ലക്ഷ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.