കേരളം കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ്സിന്റെ ശ്രമം; കോടിയേരി ബാലകൃഷ്ണന്‍

കേരളം കലാപഭൂമിയാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന ജറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹരിദാസിന്റെ കൊലയ്ക്കു പിന്നില്‍ പരിശീലനം ലഭിച്ച ആര്‍എസ്എസ്സുകാരെന്ന് കോടിയേരി ബാലകൃഷ്ണന്‍ഡ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. മൃഗീയമായ കൊലപാതകമാണ് ആര്‍എസ്എസ്സ് നടത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു

കോടിയേരിയുടെ വാക്കുകള്‍

‘BJP നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണിത്. കേരളത്തെ കലാപഭൂമിയാക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചു വിടാനുമാണ് RSS നീക്കം. RSS പരീശീലനം നേടിയ സംഘമാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം വേണം. RSS കൊലപ്പെടുത്തിയതിനു ശേഷം അവര്‍ തന്നെ പൊലീസിന്റെ അനാസ്ഥ എന്ന് പറയുന്നു. സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തിലാണ് കൊലപാതകമെന്നതും പ്രസക്തമാണ്. CPI(M) നെ വെറപ്പിക്കാം എന്ന് അവര്‍ കരുതേണ്ട. ഇതെല്ലാം അതിജീവിച്ചാണ് CPI(M ) വളര്‍ന്ന് വന്നത്. അതുകൊണ്ടു തന്നെ ഇതും അതിജീവിക്കും’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News