ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാകും

കോടിയേരി പുന്നോലിൽ ആർഎസ്എസിനാൽ കൊല ചെയ്യപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ 11.30ക്ക് പൂർത്തിയാവും. ആദരാഞ്ജലി അർപ്പിക്കുന്നതിന് ചുവടെ പറയുന്ന കേന്ദ്രങ്ങളിൽ താഴെ കൊടുത്ത സമയത്ത് വിലാപയാത്ര എത്തിച്ചേരും.

11.30- പരിയാരം MCH
11.40 – തളിപ്പറമ്പ
11.45- ബക്കളം
11.50- ധർമ്മശാല
11.55- കല്യാശ്ശേരി
12.00- പാപ്പിനിശ്ശേരി
12.05- പുതിയതെരു
12.10-എകെജി ആസ്പത്രി
12.15- തെക്കി ബസാർ
12.20- കാൽടെക്സ്
12.25 – താഴെ ചൊവ്വ
12.30- ചാല ബൈപ്പാസ്
12.35 – എടക്കാട് ബസാർ
12.40 – മുഴപ്പിലങ്ങാട്
12.45- മീത്തലെപീടിക
12.50-തലശ്ശേരി സഹകരണാസ്പത്രി
1.00- തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ്
5 മണിയ്ക്ക് സംസ്കാരം പുന്നോൽ താഴെവയൽ വീട്ടു വളപ്പിൽ നടക്കും.

പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here