മാതൃഭാഷ സമൂഹത്തെ കൂട്ടിയിണക്കുന്ന സംസ്കാരവും ചരിത്രവും കൂടിയാണ്; മുഖ്യമന്ത്രി

മാതൃഭാഷ കേവലമൊരു ആശയ വിനിമയോപാധി മാത്രമല്ലെന്നും അതൊരു സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിൻ്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന സംസ്കാരവും ചരിത്രവും കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷകളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കാൻ നമുക്ക് പ്രയത്നിക്കാമെന്ന് ലോക മാതൃഭാഷാ ദിന ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ട്വീറ്റ്

മാതൃഭാഷ കേവലമൊരു ആശയ വിനിമയോപാധിയല്ല. അതൊരു സമൂഹത്തെ കൂട്ടിയിണക്കുന്ന, അതിൻ്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന സംസ്കാരവും ചരിത്രവും കൂടിയാണ്.

മാതൃഭാഷകളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കാൻ നമുക്ക് പ്രയത്നിക്കാം. ഏവർക്കും ഹൃദയപൂർവ്വം ലോക മാതൃഭാഷാ ദിന ആശംസകൾ നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News