മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് റുസ്താം അക്രോമോവ് അന്തരിച്ചു

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനം വരെയെത്തിച്ച മുന്‍ പരിശീലകന്‍ റുസ്തം അക്രമോവ് (73) അന്തരിച്ചു. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണമെന്ന് ഉസ്‌ബെക്ക് ഒളിംപിക് സമിതി അറിയിച്ചു.

1995 മുതല്‍ 1997 വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്ന അക്രമോവാണ് ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്കു സീനിയര്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.

ഐ.എം.വിജയന്‍, കാള്‍ട്ടന്‍ ചാപ്മാന്‍, ബ്രൂണോ കുടീഞ്ഞോ തുടങ്ങിയവരും അക്രമോവിന്റെ ടീമിലെ പ്രധാന താരങ്ങളായിരുന്നു. 1996 ഫെബ്രുവരിയിലെ ഫിഫ റാങ്കിങ്ങിലാണ് അക്രമോവിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം 94-ാം സ്ഥാനം കൈവരിച്ചത്. ഫിഫ റാങ്കിങ് ഏര്‍പ്പെടുത്തിയ ശേഷം ഇന്ത്യന്‍ ടീം കൈവരിച്ച ഏറ്റവും മികച്ച സ്ഥാനമാണിത്.

1948 ഓഗസ്റ്റ് 11നു താഷ്‌കന്റിനു സമീപം യാംഗിബസാര്‍ പട്ടണത്തില്‍ ജനിച്ച അക്രമോവ് സോവിയറ്റ് യൂണിയനില്‍ നിന്നു വേര്‍പെട്ടു രൂപം കൊണ്ട ഉസ്‌ബെക്കിസ്ഥാന്റെ ആദ്യ ദേശീയ പുരുഷ ഫുട്‌ബോള്‍ ടീം പരിശീലകനെന്ന നിലയിലും ശ്രദ്ധേയനാണ്. 1994ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ അക്രമോവിനു കീഴിലാണ് ഉസ്‌ബെക്ക് ടീം സ്വര്‍ണം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News