എറണാകുളം ജില്ലയിലെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു

സി പി ഐ (എം) പതാകദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു.ഓരോ ബ്രാഞ്ചിലെയും മൂന്നിലധികം കേന്ദ്രങ്ങളില്‍ രാവിലെ 8 നാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. സി പി ഐ (എം) ജില്ലാ കമ്മിറ്റി ഓഫീസായ കലൂര്‍ ലെനിന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പതാക ഉയര്‍ത്തി.

സംസ്ഥാനസമ്മേളനം ഉജ്ജ്വലമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി പി രാജീവ് ചെയര്‍മാനും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരികയാണ്.ജില്ലയില്‍ പാര്‍ട്ടിയുടെ 3030 ബ്രാഞ്ചുകളിലും സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്നരപ്പതിറ്റാണ്ടിനു ശേഷമെത്തുന്ന സംസ്ഥാന സമ്മേളനത്തെ ചരിത്ര സംഭവമാക്കി മാറ്റാന്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.മാര്‍ച്ച് 1 മുതല്‍ 4 വരെ മറൈന്‍ ഡ്രൈവിലാണ് സമ്മേളനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News